സന്ധ്യ മയങ്ങും നേരം

Sunday, August 21, 2022 0 comments

 കിളികളൊക്കെ കൂട്ടിൽ കയറുമ്പോൾ സൂര്യൻ മറയുമ്പോൾ നഗരത്തിന്റെ വെളിച്ചം മലിനീകരിച്ചു തുടങ്ങുമ്പോൾ എടുക്കുന്ന തീരുമാനത്തിൽ പൗലോ കൊഏലോയുടെ വിശ്വവിഖ്യാതമായ അണ്ഡകടാഹം കൂടെ നിൽക്കുമോ അതോ പോയി കിടന്നുറങ്ങുമോ?


പണ്ട് ഒരു ജ്യോത്സ്യൻ പറഞ്ഞത് മറന്നിട്ടില്ല. ജോലിയൊക്കെ കിട്ടും പക്ഷെ ഒന്നാമതെത്തില്ല. അന്നേ അതത്ര പിടിച്ചില്ല. ഈ അണ്ഡകടാഹത്തിലെ കല്ലും പൊടിയും അങ്ങട് നമ്മടെ കാര്യം തീരുമാനിക്കുമ്പോൾ Free Will ഉം ഉണ്ടെന്നല്ലേ വെപ്പ്. വിധിയെ തോല്പിക്കാൻ ഇറങ്ങി പുറപ്പെട്ട സ്വാതന്ത്ര ഇച്ഛയെ സിനിമകളിൽ ആഘോഷിക്കുമ്പോൾ അതൊക്കെ പൈസ കൊടുത്ത് കാണാൻ പോയ എനിക്ക് എന്തെങ്കിലും ഒരു ഗുണം വേണ്ടേ..


അങ്ങനെ ഒരു ഇച്ഛ ലോകത്തോട് വിളിച്ചങ്ങു പറഞ്ഞു. If they can, I too can. ആഹാ അത്രക്കായോ.


ഞാനും ഈ ലോകവും ഒരു ലക്ഷ്യവും. 

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB