22 തൊട്ടു 32 വരെ

Sunday, August 21, 2022 0 comments

 ഒരു പതിന്റാണ്ട് കഴിഞ്ഞും അവളെനിക്ക് വളരേ പരിചിതം. പിന്നെയും ഒരുപാട് കയറ്റങ്ങളും ഇറക്കങ്ങളും കഴിഞ്ഞിരുന്നു. മറ്റൊരു ഇറക്കത്തിൽ അവളെ തേടിയിറങ്ങിയതാണ്.


ഇറക്കങ്ങൾ എപ്പോഴും ഒരു കയറ്റത്തിന്റെ മുന്നോടി ആണ്. ആ തിരിച്ചറിവ് തന്നെയാണ് ഏറ്റവും വലിയ പാഠം. കയറി കയറി ഒരു plateau എങ്കിലും എത്തി നിക്കണം എന്നാണ് അന്നും ഇന്നും ആഗ്രഹം. ഇറക്കം അത്ര സുഖകരമല്ല ഒരിക്കലും.


അങ്ങനെ തിരിച്ചു കയറാൻ തയ്യാറായി ഒരുങ്ങി ഇറങ്ങിയപ്പോൾ അവളെ ഒന്ന് കാണണം എന്ന് തോന്നി. പത്തു വർഷങ്ങൾ കൊണ്ട് ഒരു മനുഷ്യന് മാറാതിരിക്കാൻ പറ്റുമോ? മാറ്റം ഇല്ലായ്മ അത്ര നല്ലതല്ലെന്നാണ് പ്രാഥമിക നിഗമനം. പിടിച്ചങ്ങു കയറ്റിയാലോ?


ആകെ മൊത്തം ഒരു വൈക്ലഭ്യം. അവളെ കൂടെ കൂട്ടുന്നതിൽ ലേശം ഭയമില്ലാതില്ല. ഞാനേ ഒരു വകയാണ്. പക്ഷെ മുന്നോട്ടുള്ള യാത്രയിൽ വിശ്വാസം ഉണ്ട്. ആ യാത്രയിൽ എന്റെ പക്വത ആണ് സംശയം. അവളുടെ നന്മ വിചാരിച്ചു കൂടെ കൂട്ടി വിഷമിപ്പിക്കുമോ എന്നൊരു ഇതു.



നല്ലൊരു ഞായറാഴ്ച. വൈകുന്നേരം. ഇളം കാറ്റ്. Wind Chimes (അതിന്റെ മലയാളം എന്തായിരിക്കും?) ഭംഗിയായി മിണ്ടുന്നു. അവളും. നോക്കാനില്ല.. ബാ പോകാം.. 

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB