ഭയം

Tuesday, March 19, 2013 0 comments

വീട്ടുകാരും നാട്ടുകാരും എന്ന് വേണ്ട വഴിയേ പോകുന്നവര്‍ വരെ കേറിയങ്ങ് ഉപദേശിക്കുന്ന സമയം. അവയൊക്കെ ക്ഷമാപൂര്‍വം കേള്‍ക്കാന്‍ പാകത്തിന് ഞാന്‍ വളര്‍ന്നപ്പോഴേക്കും പക്ഷെ ആരും മുഖത്തു നോക്കി ഒന്നും പറയാതെയായി. പുറകില്‍ നിന്നും 'ഇവളൊരു അഹങ്കാരി' എന്നൊരു അടക്കം പറച്ചില്‍ മാത്രം. തേച്ചാലും മായ്ച്ചാലും പോകാത്തൊരു വിളിപ്പേര്. ഞാനൊരിക്കലും ആഗ്രഹിച്ചതല്ല. അതെന്നെ ഭയപ്പെടുത്തുന്നു.

ഞാന്‍ വിശ്വസിക്കുന്ന എന്നിലെ വെളിച്ചം. അതെന്നെ നയിക്കട്ടെ!

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB