തിരിച്ചു പോക്ക്

Monday, August 22, 2022 0 comments

ഒരിക്കലും തിരിച്ചു പോകരുത് എന്ന് വിചാരിച്ചൊരു ഇടത്തേക്ക് പോകേണ്ടി വന്നിട്ടുണ്ടോ?


നിർബന്ധിതമായി പോകേണ്ടി വരുമ്പോൾ അതിനു ശേഷം ഉള്ള നമ്മൾ അങ്ങോട്ടേക്ക് പോകുന്ന നമ്മൾ ആയിരിക്കണം എന്നില്ല. ഒരു മാറ്റം തീർച്ച. പോകും മുന്നേ ഉള്ള അവസാന നിമിഷങ്ങൾ എങ്ങനെ ആയിരിക്കണം? ഭയം? ക്രോധം? അസഹിഷ്ണുത? നിസ്സഹായത?


അവിടുന്നിറങ്ങി മുന്നോട്ടധികം നടന്നിരുന്നില്ല എങ്കിൽ വേദന കൂടും. മുറിവുകൾ കൂടിച്ചേർന്നു കാണില്ല. അവ ഒന്നൊന്നായി തുറക്കണം. ഡെറ്റോൾ ഇട്ടു കഴുകി മരുന്നിട്ടു കെട്ടണം. എന്റെ മുറിവുകൾ എങ്കിലും എനിക്കു സ്വന്തം ആയിരിക്കണം.


തിരിച്ചു പോകുന്നിടത്തു നിന്നും പിന്നെയും മുന്നോട്ടു നടക്കേണ്ടത് തന്നെയാണ്. അവിടെ തമ്പടിച്ചു ഉണങ്ങാത്ത മുറിവുകളുടെ ആഴം കൂടുന്നുണ്ടോ എന്ന് നോക്കി ഇരുട്ടിന്റെ ആത്മാവായി വാഴില്ല. മുന്നോട്ടു നടക്കും. പറ്റിയില്ലെങ്കിൽ ഇഴയും. പക്ഷെ മുന്നോട്ടു തന്നെ.


ആ തിരിച്ചു പോക്കിനുള്ള പൊതിച്ചോറ് മാത്രം കരുതിയാൽ പോരാ. അവിടുന്നു മുന്നോട്ടുള്ള യാത്രക്ക് കൂടി മലർപോതി കരുതണം.


ഇന്ന് മലർ പൊതി കെട്ടുന്ന ദിവസമാണ്. പോയി വരൂ.. 



0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB