ഡിഎന്‍.എ നോക്കിയോ?

Saturday, March 23, 2013 0 comments

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആയ മകന്‍ തന്‍റെ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ കണ്ടു ഇഷ്ടപ്പെട്ടു. തന്‍റെ അച്ഛനോട് കാര്യം പറയുന്നു.

അച്ഛന്‍റെ ആദ്യ ചോദ്യം: കുട്ടിയുടെ പേര്?
രണ്ടാമത്തെ ചോദ്യം: നായരാണോ?

മകന്‍ പെട്ടെന്ന് പെണ്‍കുട്ടിക്ക് എസ്എംഎസ് അയച്ചു അന്വേഷിച്ചു ജാതി പറഞ്ഞു കൊടുത്തു.

അച്ഛന്‍:,: എനിക്കങ്ങനെ ജാതിയും മതവും ഒന്നും വിഷയമല്ല. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടിയോ നമ്പൂതിരിയോ ആണെങ്കില്‍ ഞാനൊരിക്കലും എതിര്‍ക്കില്ല. പക്ഷെ ഇത് നടക്കില്ല.

മകന്‍റെ പൊട്ടിത്തെറിയില്‍ അച്ഛന്‍ ഒന്ന് പരുങ്ങി. ക്ഷമയോടെ കുട്ടിയുടെ കുടുംബത്തെ കുറിച്ചും മറ്റും ചോദിച്ചറിഞ്ഞു. അതിലൊന്നും ഒരു കുറ്റവും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍,

അച്ഛന്‍:,: മോനെ, നിനക്കറിയില്ല. അവര്‍ക്ക് ജനിതക പോരായ്മകള്‍ ഉണ്ട്. നിങ്ങള്‍ക്ക് ജനിക്കുന്ന മക്കളെ അത് ബാധിക്കും!

അച്ഛന്‍ കണ്ടുപിടിച്ച ഡിഎന്‍എ പ്രശ്നം ഭാരതത്തിന്‍റെ പ്രഥമ പൌരന്‍ ആകാന്‍ തടസ്സമല്ലെങ്കില്‍ പിന്നെ അങ്ങേര്‍ക്കു എന്തിനാണോ എന്തോ ചൊറിച്ചില്‍.!,,!


0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB