പാതി

Sunday, March 31, 2013 0 comments

പാവയെ കുളിപ്പിച്ച് പൊട്ടു തോടീച്ചു നടന്ന പ്രായത്തില്‍ എന്‍റെ വിചാരം സ്ത്രീകള്‍ വിവാഹം കഴിക്കുന്നത്‌ കുഞ്ഞുവാവയെ കിട്ടാനാണ് എന്നായിരുന്നു. ആ ധാരണ പിന്നീട് എപ്പോഴോ മാറി.

ഒരു അമ്മയെ ഓര്‍മ്മിക്കുന്നു. മൂന്നു നാല് വര്‍ഷം ആകും. വടക്കേ കേരളത്തില്‍ നിന്നും തലസ്ഥാന നഗരിയില്‍ പഠിക്കാനെത്തിയ മകന് സുഖമില്ലെന്ന് അറിഞ്ഞു ആ അമ്മ ഓടിയെത്തി. ഒരു ആവശ്യം വന്നാല്‍ സഹായിക്കാന്‍ നിരവധി പേരുണ്ടെന്നു ഉറപ്പു വരുത്തി സുഖം പ്രാപിച്ചു വരുന്ന മകനെ ആശീര്‍വദിച്ചു അമ്മ മടങ്ങി. അച്ഛന്‍ ഒറ്റയ്ക്കാണവിടെ. ഒരു ദിവസത്തില്‍ കൂടുതല്‍ മാറി നില്‍ക്കാന്‍ അവര്‍ക്ക് വയ്യ.


മക്കളും കൊച്ചുമക്കളും എല്ലാം ജീവിതത്തിന്‍റെ ബൈപ്രോഡക്റ്റ്സ് മാത്രമാണെന്ന തിരിച്ചറിവ്. ജീവിത പങ്കാളിയായി പ്രകൃതി കല്പിച്ചു തരുന്ന വ്യക്തി. എല്ലാ കുറവുകളോടും കൂടി തന്നെ തന്‍റെ പാതിയായി പരസ്പരം സ്വീകരിക്കുന്നു. ഒരു മനുഷ്യായുസ്സിന്‍റെ എല്ലാ ഭാവങ്ങളും പങ്കിടാന്‍.,,

0 comments:

Post a Comment

 

©Copyright 2011 The Envisioned Nonentity | TNB